Kodanchery
കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ഇന്ന്

കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് കൊടുവള്ളി യൂണിറ്റും കോടഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക മൈത്രി കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കോടഞ്ചേരി ക്ഷീര സംഘം ഹാളിൽ വെച്ച് ഇന്ന് ശനി രാവിലെ 10.30 നു കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉദ്ഘാടനം നിർവഹിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ,ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,കേരള ബാങ്ക് പ്രതിനിധികൾ ക്ഷീര സംഘം ഭാരവാഹികൾ,ക്ഷീര കർഷകർ എന്നിവർ പങ്കെടുക്കുന്നു.







