Kodiyathur
സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂൾ ശാസ്ത്രോത്സവം സമാപിച്ചു

കൊടിയത്തൂർ: ശാസ്ത്രാവബോധത്തിന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെ, സ്വചുമതലകളുടെ സാമൂഹ്യപാഠങ്ങൾ സമ്മാനിക്കുന്ന കണക്കിൻ്റെയും, വിവര സാങ്കേതിക വിദ്യയുടേയും വഴിവിളക്കാകുന്ന, തൊഴിൽ നൈപുണിയുടെ സാധ്യതകളിലേക്ക് കൈപിടിച്ചു നടത്തുന്ന അനുഭവപാഠങ്ങൾക്ക് വഴിയൊരുക്കിയ സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂൾ ശാസ്ത്രോത്സവം സമാപിച്ചു.
പ്രധാനാധ്യാപിക ഇൻചാർജ് ടി ബേനസീറയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജുമൈലത്ത് സാമൂഹ്യ ശാസ്ത്ര – പ്രവർത്തിപരിചയ മേള ഉദ്ഘാടനം ചെയ്തു. ശാസ്‌ത്രമേള പി.ടി എ പ്രസിഡൻ്റ് ഫസൽ കൊടിയത്തൂരും, ഗണിത മേള വൈസ് പ്രസിഡൻ്റ് അനസ് താളത്തിലും ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗങ്ങളായ മജീദ്, പ്രജോഷ് എം.പി.ടി.എ അംഗങ്ങളായ ശഹ്‌ന ചിറ്റാരി പിലാക്കൽ, ആയിഷ ബൽക്കീസ് എന്നിവർ സംബന്ധിച്ചു.







