Thiruvambady

പഞ്ചായത്തിലെ നാല് എസ് ടി കോളനികളിലും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല് ട്രൈബൽ കോളനികളിലും ഓൺലൈൻ പഠന സംവിധാന ഒരുക്കങ്ങൾ പൂർത്തിയായി. മുത്തപ്പൻപുഴ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് കോളനിയിലെ സാംസ്കാരിക നിലയത്തിൽ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ പഠന സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം സാധ്യമായത്.

പട്ടികവർഗ്ഗ ക്ഷേമസമതി ജില്ലാകമ്മറ്റി സെക്രട്ടറി കെ കെ ബാബുവിൽ നിന്നു പഠന കേന്ദ്രത്തിലേക്കുള്ള ടി വി യും അനുബന്ധ ഉപകരണങ്ങളും പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഏറ്റുവാങ്ങി. വയറിങ്ങ് ഉപകരണങ്ങൾ പട്ടികവർഗ്ഗ ക്ഷേമസമതിയും, എമേഴ്‌സൺ കല്ലോലിക്കലുമാണ് സംഭാവനയായി നൽകിയത്.

മുത്തപ്പൻ പുഴ കോളനിയിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രത്തിൻ്റെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ആർ ഗോപാലൻ, ടോമി കൊന്നക്കൻ, എസ് ടി പ്രമോട്ടർ ശ്യാംകിഷോർ, വട്ടച്ചിറ അയ്യപ്പൻ, ജയ്നി, ഊര് മൂപ്പൻ ബാലൻ അറ്റത്ത്, സുനീഷ് ഗോതമ്പ് റോഡ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button