TOP NEWS
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായിടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചുകോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചുലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനംകോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര്‍ 29.65%സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണംകോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തുആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജംകൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചുകൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
Omassery

സഹചാരി സെന്‍റര്‍ ബിരിയാണി ചലഞ്ച് നാളെ

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശേരി : എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ സഹചാരി സെന്‍റര്‍ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് നാളെ  (മാര്‍ച്ച് 6 ശനി) ‍ഓമശേരിയിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഴുവര്‍ഷം മുന്‍പ് തുടക്കം കുറിച്ച സഹചാരി സെന്‍ററിന്‍റെ കീഴില്‍ നിലവില്‍ അന്‍പതോളം രോഗികള്‍ക്ക് എല്ലാ മാസവും 1000 രൂപയുടെ മരുന്നും രോഗികള്‍ക്കാവശ്യമായ വാക്കര്‍,വീല്‍ചെയര്‍,കട്ടില്‍,ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നല്‍കി വരുന്നുണ്ട്. 2 വര്‍ഷം മുന്‍പ് സഹചാരി സെന്‍റര്‍ വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ഹോം കെയര്‍,ഫിസിയോ തെറാപ്പി,കണ്‍സല്‍ട്ടിംഗ്,കൗണ്‍സിലിംഗ്,ഡെ കെയര്‍,ആംബുലന്‍സ്,മെഡിക്കല്‍ ലാബ്,ഡയാലിസിസ് തുടങ്ങി പത്തോളം പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിരുന്നു.


 സാധാരണക്കാരായ നാട്ടുകാരില്‍ നിന്ന് മാത്രം പണം കണ്ടെത്തി നിര്‍ദിഷ്ട പദ്ധതികള്‍ക്കാവശ്യമായ സ്ഥലം ഓമശേരി-കൊടുവള്ളി റോഡില്‍ പുത്തൂര്‍ വെള്ളാരംചാലില്‍ വാങ്ങി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് വിതരണം നടത്താനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് ബിരിയാണി ചലഞ്ച് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇരുപതിനായിരത്തോളം പേര്‍ക്ക് ബിരിയാണി എത്തിക്കുന്നതിന് വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ യു.കെ ഹുസൈന്‍,കുഞ്ഞാലന്‍കുട്ടി ഫൈസി,പി.സി യൂസുഫ് ഫൈസി,കെ.വി നൂറുദ്ദീന്‍ ഫൈസി,പി.ടി മുഹമ്മദ്,നിസാം ഓമശേരി,ഗഫൂര്‍ മുണ്ടുപാറ,ഹാരിസ് ഹൈത്തമി,മുസ്ഥഫ അശ്അരി എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

1 × 2 =

Back to top button