Thiruvambady
തിരുവമ്പാടിയിൽ സി എഫ് എൽ ടി സി പ്രവർത്തനമാരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള സി എഫ് എൽ ടി സി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് തുറന്നു കൊടുത്തു.
വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, മെഡിക്കൽ ഓഫീസർ ഡോ.ജലിൽ, ലിസി മാളിയേക്കൽ, ഷൈനി ബെന്നി, അജു കോടഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് പോസറ്റീവാകുകയും വീട്ടിൽ സൗകര്യമില്ലാത്തവരുമായ മെഡിക്കൽ ഓഫീസൽ റഫർ ചെയ്യുന്ന രോഗികളാണ് സെന്ററിൽ എത്തുക.130 ബെഡുകളുള്ള സെന്ററിൽ രോഗികൾക്കാവശ്യമായ എല്ലാ സജജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.







