Thiruvambady
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് കളക്ടർ തിരുവമ്പാടിയിൽ സന്ദർശനം നടത്തി

തിരുവമ്പാടി: കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ തിരുവമ്പാടിയിൽ സന്ദർശനം നടത്തി. താമരശ്ശേരി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും കോവിഡ് വ്യാപന/പ്രതിരോധ അവലോകനം നടത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. അവലോകന സന്ദർശനത്തോടനുബന്ധിച്ച് സി എഫ് എൽ ടി സിയിലും കോവിഡ് ബാധിതരുടെ ഭവനങ്ങളിലും സബ് കലക്ടർ സന്ദർശനം നടത്തി.
അതേസമയം കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജൂലൈ 28 വ്യാഴാഴ്ച മുതൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. തിരുവമ്പാടി പഞ്ചായത്തിലെ വാർഡ് 17 പുല്ലൂരാംപാറ കൂടുതൽ കർശന നിയന്ത്രണങ്ങളോടെ കണ്ടേയിൻമെന്റ് സോണായി തുടരും.






