Karassery
കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ച് നടത്തി

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജനമാർച്ചും ധർണയും നടത്തി.
യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ അഴിമതി, സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ അട്ടിമറിച്ചു, പഞ്ചായത്തിന് അനുവദിച്ച ബഡ്സ് സ്കൂൾ തുടങ്ങാൻ നടപടിയായില്ല, കർഷകദിനവും ദുരന്തമേഖലയിലുള്ള ജനങ്ങളുടെ വിവരശേഖരണത്തിനുള്ള ഡിജി ലോക്കർപദ്ധതിയും പ്രഹസനമാക്കി, തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മാർച്ച് സി.പി.എം. തിരുവമ്പാടി ഏരിയാസെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനംചെയ്തു. കെ. ഷാജികുമാർ അധ്യക്ഷനായി.







