Mukkam
ഫലവൃക്ഷ തൈ നട്ട് വനിതാദിനം ആചരിച്ച് മുക്കം ഫയർ സ്റ്റേഷൻ

മുക്കം: ഫലവൃക്ഷ തൈ നട്ട് വനിതാദിനം ആചരിച്ച് മുക്കം ഫയർ സ്റ്റേഷൻ ജീവനക്കാർ. കഴിഞ്ഞ 5 വർഷമായി സ്റ്റേഷനിൽ ചെയ്യുന്ന ഏക വനിതാ ജീവനക്കാരിയായ ഹോംഹാർഡ് സജിതാ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഫയർ സ്റ്റേഷനിലെ മിനി പാർക്കിൽ റംമ്പൂട്ടാൻ തൈ നട്ട് ദിനാഘോഷം നടത്തിയത്. ഇരുപത്തിരണ്ട് വർഷത്തെ സി.ആർ.പി.എഫ് സേവനത്തിനു ശേഷമാണ് സജിത മുക്കം ഫയർഫോഴ്സിലെത്തിയത്.
വനിതാ ദിനത്തോടനുബന്ധിച്ച് സജിതയെ സഹവർത്തകരും മുക്കം കൃഷിഭവനിലെ കാർഷിക കർമ്മ സേനാംഗങ്ങളും ഉപഹാരം നൽകി ആദരിച്ചു. ഫയർ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാർക്കും കൃഷിഭവനിലെ വനിതാ ജീവനക്കാർക്കും പായസവിതരണവും നടത്തി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി: സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം.സി മനോജ്, കെ നാസർ തുടങ്ങിയവർ സംസാരിച്ചു.







