Karassery

നീണ്ട ഇടവേളയ്‌ക്കുശേഷംആവേശമുയർത്തി ഇരുവഞ്ഞിഫെസ്റ്റ് ജലോത്സവം

കാരശ്ശേരി: നിറഞ്ഞുകിടക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ നീണ്ട ഇടവേളക്കുശേഷം കക്കാട് അൽ ജനകീയം കമ്മിറ്റിയുടെ ഇരുവഞ്ഞി ഫെസ്റ്റ് ആറാമത് ജലോത്സവം നടന്നു. തിങ്കളാഴ്ച മാളിയേക്കൽ കടവിൽ നടന്ന ജലോത്സവത്തിൽ 12 ടീമുകളുടെ വാശിയേറിയ തുഴച്ചിലിൽ കല്ലടയിൽ ചുണ്ടൻ ജേതാക്കളായി. തോട്ടത്തിൽ മഹബൂബ് സ്മാരക ട്രോഫിയും 5001 രൂപയുമാണ് ജേതാക്കൾക്ക് ലഭിക്കുക. സനു ഇൻഡസ്ട്രിയൽ കൊടിയത്തൂർ ടീം, വര കക്കാട് ടീം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ജലോത്സവം ഉദ്ഘാടനം ചെയ്തു. ഫിറോസ് ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം മുഹമ്മദ്‌, കെ അബ്ദു, കെ ദാവൂദ്, ടി.പി ഗഫൂർ, കെ.സി റിയാസ്, പി.കെ ശരീഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ കാസിം തോട്ടത്തിൽ, കെ.സി ഷിഹാബ് എന്നിവർ ട്രോഫി വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button