Karassery

ആനയാംകുന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടത്തി

കാരശ്ശേരി: ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടത്തി. ക്ഷേത്രം തന്ത്രി പാതിരശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും പാരമ്പര്യ ട്രസ്റ്റി വിഷ്ണുനമ്പൂതിരിയും കർമങ്ങൾക്ക് നേതൃത്വം നൽകി.

പൂജാപുഷ്പ സസ്യങ്ങളുടെ സമർപ്പണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡിവിഷൻ കമ്മിറ്റി മെമ്പർ സുഭാഷ്, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി ചെറിയനഗൻ, പാരമ്പര്യ ട്രസ്റ്റി വിഷ്ണു നമ്പൂതിരി, ബാബുരാജ്, ശ്രീനിവാസൻ, മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button