Koombara
കൂമ്പാറയുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാൻ പിടിയിൽ

കൂമ്പാറ: കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹിമാൻ ആണ് പിടിയിൽ ആയത്.
ഏറെ നാളായി കൂമ്പാറയിലെ പല വീടുകളിലും രാത്രിയിൽ ജനലിൽ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.
നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഇയാളെ പിടിക്കുവാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അതിവിദഗ്ധമായി ഇയാൾ രക്ഷപെടുക ആയിരുന്നു.
മൂന്നാല് ദിവസമായി ഇവനിൽ സംശയം തോന്നിയ ചെറുപ്പക്കാർ ഇവനെ നിരീക്ഷിച്ചു വരിക ആയിരുന്നു.
ഇന്നലെ രാത്രി ഏഴുമണിയോടെ റൂമിൽ നിന്ന് പുറത്തു പോയ ഇവന്റെ പുറകിൽ തന്നെ നാട്ടിലെ ചെറുപ്പക്കാരും ഉണ്ടായിരുന്നു.
മൃഗാശുപത്രി യുടെ പരിസരത്ത് വെച്ചാണ് സംശയകരമായ സാഹചര്യത്തിൽ ഇവനെ പിടികൂടിയത്.
തിരുവമ്പാടി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.