Thiruvambady

തേൻപാറയിൽ കാട്ടാനയിറങ്ങി; വ്യാപക വിളനാശം

തിരുവമ്പാടി : മുത്തപ്പൻപുഴയ്ക്ക് സമീപം തേൻപാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
പുത്തൻപറമ്പിൽ സുകുമാരന്റെ 200-ഓളം വാഴകളും ഒട്ടേറെ തെങ്ങിൻതൈകളും കമുകിൻതൈകളുമാണ് നശിപ്പിച്ചത്.

ഈ മേഖലയിൽ വീണ്ടും ആനശല്യം രൂക്ഷമായിരിക്കുകയാണ്. കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്തിവിടുന്നതിനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. വനാതിർത്തികളിൽ സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വിളനാശം നേരിട്ട കർഷകന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് പൊതുപ്രവർത്തകൻ ടോമി കൊന്നക്കൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button