Kodanchery

കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി മുക്കം കോഴിക്കോട് വഴി ഗുരുവായൂർ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ആരംഭിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ കോടഞ്ചേരി – തിരുവമ്പാടി കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് ദീർഘദൂര ടൗൺ ടു ടൗൺ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലിമോഹൻ ഉദ്ഘാടനം ചെയ്തു.

മലയോര മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായിരിക്കും പ്രിയദർശിനി ബസ് സർവീസ് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസൻറ് വടക്കേ മുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിവദാസൻ താഴെ പാലാട്ട്, വിൻസൺ തറപ്പിൽ, ബിജു ഓത്തിക്കൽ, ജെയിംസ് കിഴക്കുംകര, സാബു മനയിൽ,വിപിൻ പുതുപ്പറമ്പിൽ, സിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

പുതിയ സർവീസ് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ബസ്, തമ്പലമണ്ണ, കോടഞ്ചേരി വഴി 6.40ന് കുരോട്ടുപാറയിൽ എത്തിച്ചേരും.
കുരോട്ടുപാറയിൽ നിന്ന് രാവിലെ 6.50 ന് ഗുരുവായൂരിലേക്കുള്ള യാത്ര ആരംഭിക്കും. നെല്ലിപ്പൊയിൽ, കോടഞ്ചേരി, മുറമ്പാത്തി, തിരുവമ്പാടി, മുക്കം, കോഴിക്കോട് വഴിയാണ് ടൗൺ ടു ടൗൺ സർവീസ്.

Related Articles

Leave a Reply

Back to top button