Thiruvambady

പ്രിയദർശിനി സൗജന്യ യാത്രയുടെ നൂറാം ദിനം തിരുവമ്പാടിയിൽ ആഘോഷിച്ചു

തിരുവമ്പാടി: സ്ത്രീശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിനം തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആഘോഷിച്ചു.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് മധുരവിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആർ.ടി.സി ഐ.സി പി.എ. ഷാജു, സ്റ്റേഷൻ മാസ്റ്റർ രഞ്ജിത്, യൂണിയൻ പ്രതിനിധികളായ രതേഷ് കുമാർ, രാമചന്ദ്രൻ പി.കെ, അഷ്‌റഫ് ഇ.എ, സബിജു, ഷൗക്കത്തലി, ജ്യോതിഷ്, റഷീദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button