Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനാചരണവും പരിസര ശുചീകരണവും പ്രത്യേക ഗ്രാമസഭാ യോഗവും ചേർന്നു

കോടഞ്ചേരി : വി ബി -ഗ്രാം (ജി) പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്ലാൻ രൂപീകരണത്തിന് വേണ്ടിയുള്ള സ്പെഷ്യൽ ഗ്രാമസഭയും 16ാം ധനകാര്യ കമ്മീഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത വർഷത്തെ(2027-28) ‘സങ്കല്പ് തീം’ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവർത്തികളുടെ ചർച്ച സാനിറ്റേഷൻ അസ്സസ്സമെന്റ് ഗ്രാമസഭ – ഗ്രാമപഞ്ചായത്ത് വഴി നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകനവും, തുടർ പ്രവർത്തനങ്ങളുടെ ചർച്ചയും ഗ്രാമസഭയിൽ നടത്തി.

കേരള മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശുചിത്വമായി മിഷനുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ ‘ നിർമലം- പൊതുയുഗ ശുചിത്വ കേരളം’ ചടങ്ങിന്റെ തൽസമയ സംപ്രേഷണം ഗ്രാമസഭയിൽ നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പ്രത്യേക ഗ്രാമസഭ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ വിൻസെൻറ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, റോയ് കുന്നപ്പള്ളി, ബാബു പട്ടരാട്, ശിവദാസൻ താഴെ പാലാട്ട്, സത്യൻ ചോലയിൽ, ബേബി വളയത്തിൽ, ജിജി എലുവാലുങ്കൽ, സജിനി രാമൻകുട്ടി, റെജി തമ്പി, ജോബി ജോസഫ്, ജ്യോതി സന്തോഷ്, റീന ബിജു,ബി ജി റാം പദ്ധതി അസിസ്റ്റൻറ് എൻജിനീയർ നിർമ്മല ബസേലിയോസ്, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജൂബി പി, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, ബെന്നി കപ്പേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button