Thiruvambady

സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി “കിസ്മത്ത്” തട്ടുകട ആരംഭിച്ചു.

വളണ്ടിയർമാർ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ തന്നത് കോഴിക്കോൻ വിഭവങ്ങളായ ഉന്നക്കായ, ഇറാനി പോള, ചിക്കൻ റോൾ, മുട്ടമസാല, കട്ലറ്റ് നെയ്യപ്പം തുടങ്ങി നിരവധി വിഭവങ്ങളാണ് വിൽപ്പനക്കായി എത്തിച്ചത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കായികതാരങ്ങൾക്ക് മലബാർ വിഭവങ്ങൾ പരിചയപ്പെടാനും രുചിക്കാനുമുള്ള അവസരമാണ് തട്ടുകടയിലൂടെ എൻഎസ്എസ് വളണ്ടിയർമാർ ഒരുക്കുന്നത് തട്ടുകടയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിത, മുക്കം സി.ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഫസൽ ബാബു പി.ടി വൈസ് പ്രസിഡണ്ട് ആസാദ് കെ പ്രിൻസിപ്പൽ പിടി ഇസ്മയിൽ എം പി ടി എ ചെയർമാൻ ശ്രീമതി കസ്‌ന എസ്എംസി ചെയർമാൻ എസ് എ നാസർ എൻ എസ് എസ് പ്രോഗ്രം ഓഫീസർ കെ.ടി സലിം വളണ്ടിയർമാരായ ഹാദി നിബാൽ, മാസിൻ സ്വാലിഹ റൈഷ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button