തെളിമ എഡ്യൂ ഹെൽപ് പദ്ധതി ജില്ലയിൽ തുടക്കമായി

പുതുപ്പാടി: കോവിഡ് കാലഘട്ടത്തില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടത്തി അവര്‍ക്ക് പഠന മേഖലയില്‍ കൈ താങ്ങാവാന്‍ ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്‌മെന്റും നാഷണല്‍ സര്‍വീസ് സ്‌കീംമും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ തെളിമ (എഡ്യൂ ഹെല്‍പ് )യുടെ കോഴിക്കോട് സൗത്ത് ജില്ലാ തല ഉത്ഘാടനവും പഠനോപകാരണങ്ങളുടെ വിതരണവും ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതുപ്പാടിയില്‍ വെച്ച് തിരുവമ്പാടി എം. എല്‍. എ. ലിന്റോ ജോസഫ് നിര്‍വഹിച്ചു.
അരികുവല്‍കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക. വിദ്യാഭ്യാസപരമായി പിന്നോക്കം നില്കുന്നവര്‍ക്ക് കൈത്താങ്ങാവുക. അക്കാദമിക്ക് മേഖലകളില്‍ എന്‍. എസ്. എസിന്റെ ഇടപെടല്‍ ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഹയര്‍ സെക്കണ്ടറി തലത്തിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും ലളിതമായ പഠന സഹായി.മൊട്ടിവേഷന്‍ ക്ലാസുകള്‍, മെന്ററിങ്, പഠനോപകരണങ്ങള്‍ നല്‍കുക, പഠന പ്രോത്സാഹനവും പിന്തുണയും, ബോധവത്കരണ ക്ലാസുകള്‍, ഹെല്‍പ് ഡസ്‌ക്, ഗൃഹ സന്ദര്‍ശനം, കൗണ്‍സിലിംഗ് തുടങ്ങിയവയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.
എന്‍. എസ്. എസിന്റെ സൗത്ത് സോണിലെ 74 യൂണിറ്റുകളിലെ 3700ലധികം വളണ്ടീയര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നത്. ജില്ലാ തല ഉത്ഘാടനത്തില്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ കുട്ടി സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആര്‍. ഡി. ഡി. ശ്രീമതി ശൈലജ ദേവി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സൗത്ത് എന്‍. എസ്. എസ് കോഓര്‍ഡിനേറ്റര്‍ എം. കെ. ഫൈസല്‍ തെളിമ പദ്ധതിയുടെ സന്ദേശം നല്‍കി. പഠനോപകരണ വിതരണം കെ എച്ച്. എസ്. ടി. യു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍. കെ. ഷാഫി, ജില്ലാ അക്കാദമിക് ചെയര്‍മാന്‍ സമീര്‍ പുതുപ്പാടി എന്നിവര്‍ ചേര്‍ന്ന് എംഎല്‍. എ ക്ക് കൈമാറി.
തെളിമ പദ്ധതിയുടെ വിശദീകരണം ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ജിസ്മോന്‍ ചെറിയാന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബിക മംഗലത്ത്, കെ പി സുനീര്‍, സില്ലി ബി കൃഷ്ണന്‍, ഉഷാ വിനോദ്, ശിഹാബ് അടിവാരം, ശ്യാം കുമാര്‍ ഇ, ഷൈജല്‍ പി കെ, നസീം ബാനു, മനോജ് സ്‌കറിയ, ശ്രീജ പി,റഫിയ സദ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുജീബ് എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആര്‍.കെ. ഷാഫി നന്ദിയും പറഞ്ഞു.







