Pullurampara

പുല്ലുരാംപാറ സെന്റ് ജോസഫ്സ് യൂ പി സ്കൂളിൽ ബഷീർ ഓർമ ദിനം ആചരിച്ചു

പുല്ലുരാംപാറ: ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 വിവിധ പരിപാടികളോടെ സെന്റ് ജോസഫ്സ് യു.പി സ്കൂൾ അങ്കണത്തിൽ അനുസ്മരിച്ചു.

സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തി കൊണ്ട് ഓരോ വായനക്കാരന്റെയും മനസ്സിൽ ഇടംനേടിയ ബഷീർ മലയാളസാഹിത്യത്തിന്റെ ഇതിഹാസ കഥാകാരനാണ്. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ആശംസകളർപ്പിച്ച് സംസാരിച്ചത് അധ്യാപക പ്രതിനിധി അലൻ ദാസാണ്.

ബഷീർ കൃതികളുടെ പ്രദർശനം, ജീവചരിത്രക്കുറിപ്പ് അവതരണം, ആസ്വാദനക്കുറിപ്പ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം, തുടങ്ങിയ പരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു

Related Articles

Leave a Reply

Back to top button