Thiruvambady

ജനമൈത്രി പോലീസിൻറെ ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതി തിരുവമ്പാടിയും ആരംഭിച്ചു

തിരുവമ്പാടി: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ‘മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ വിരല്‍ത്തുമ്പില്‍’ എന്ന ആശയത്തില്‍ നടപ്പാക്കുന്ന ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘ പദ്ധതി തിരുവമ്പാടിയും ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ ഒറ്റപ്പെട്ട താമസിക്കുന്ന 14 മുതിർന്ന പൗരന്മാർക്ക് സുരക്ഷ സൈറണ്‍ മുഴങ്ങുന്ന യന്ത്രസംവിധാനം സൗജന്യമായി വിതരണം ചെയ്തു.

40 മീറ്റര്‍ പരിധിവരെ പ്രവര്‍ത്തിക്കുന്ന റിമോട്ട് സംവിധാനത്തില്‍ ബൈല്‍ ശബ്ദം പകല്‍ 100 മീറ്റര്‍ പരിധിയിലും രാത്രി 200 മീറ്റര്‍ പരിധിവരെയും കേള്‍ക്കാനാകും.

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് 200 ലാന്‍ഡ് ഫോണ്‍ നമ്പറുകളിലും റിസീവര്‍ 20 സെക്കഡ് കൈയ്യില്‍ പിടിച്ചാല്‍ അടിയന്തര സന്ദേശമായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന സംവിധാനം പോലീസ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഒറ്റപ്പെട്ട മുതിര്‍ന്ന ദമ്പതിമാരെയും പൗരന്‍ന്മാരെയുമാണ് ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യന്ത്ര സംവിധാനം ലഭിച്ച മുതിര്‍ന്ന പൗരന്‍ന്മാര്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം സംവിധാനം ഉപയോഗിക്കാവുയെന്നും കുട്ടികളെ കളിപ്പിക്കാന്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് ദുരുപയോഗം ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ചാമത് സേവനം
പൂവാറൻതോട് കോട്ടാല ഇയ്യാത്തു ഉമറിന്റെ വീട്ടിൽ ബെൽ നൽകി കൊണ്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button