Kodanchery

ചെറുപുഷ്പ മിഷൻലീഗ് പ്രേഷിത ഭേരി -25 പ്രവർത്തനവർഷ താമരശ്ശേരി രൂപതയിൽ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചെറുപുഷ്പ മിഷൻലീഗിൻ്റെ കേരള സംസ്ഥാന സമിതിയുടെയും താമരശ്ശേരി രൂപതയുടെയും പ്രേഷിതഭേരി പ്രവർത്തന വർഷ ഉദ്ഘാടനം കോടഞ്ചേരി ഇടവകയിൽ വെച്ച് താമരശേരി രൂപതയുടെ വികാരി ജനറാൾ മോൺ. എബ്രാഹാം വയലിൽ നിർവ്വഹിച്ചു.
ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ സ്വാഗതം ആശംസിച്ചു.

ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് മുഖ്യസന്ദേശം നൽകി . ചെറുപുഷ്പ മിഷൻലീഗ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളാരംകാലായിൽ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജെയ്സൺ പുളിച്ചു മാക്കൽ, കോടഞ്ചേരി ശാഖാഗം സാൻ്റാ മരിയ റോബിൻസൺ, താമരശ്ശേരി രൂപത വൈസ് ഡയറക്ടർ സിസ്റ്റർ പ്രിൻസി സി.എം.സി, ,രൂപത സീനിയർ വൈസ് പ്രസിഡൻ്റ് ആൻമേരി കൊച്ചുതൊട്ടിയിൽ, രൂപത ജൂനിയർ വൈസ് പ്രസിഡന്റ് ആൻലിയ സജി മെഴുകനാല്‍ എന്നിവർ ആശംസകളറിയിച്ചു.

സി.എം.എൽ താമരശ്ശേരി രൂപത സെക്രട്ടറി അരുൺ ജോസഫ് സമ്മേളനത്തിന് നന്ദിയർപ്പിച്ചു. കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകമാക്കൽ, കോടഞ്ചേരി മേഖല പ്രസിഡന്റ് ആന്റണി ചൂരപൈകയിൽ, ശാഖ വൈസ് ഡയറക്ടർ സിസ്റ്റർ ഹെലൻ എഫ്. സി. സി എന്നിവർ പ്രവർത്തന വർഷ ഉദ്ഘാടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button