Kerala

ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത കാലം ചെയ്തു

തിരുവല്ല: മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത(89) കാലം ചെയ്ത വാർത്ത തിരുവമ്പാടി വാർത്തകൾ ഖേദപൂർവ്വം റിപ്പോർട്ട് ചെയ്യുന്നു.

പുലർച്ചെ 2:38 ഓടെ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഖബറടക്കം സംബന്ധിച്ച വിശദാംശങ്ങൾ രാവിലെ 11- മണിക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും.

2007ലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി ജോസഫ് മാർത്തോമ്മാ ചുമതലയേറ്റത്. 13 വർഷം സഭയെ നയിച്ച ശേഷമാണ് അന്ത്യം.

ഭൗതിക ദേഹം രാവിലെ 08:00 മണിക്ക് പൊതുദർശനത്തിനായി തിരുവല്ലയിലെ അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.

പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ഒരാഴ്ചയായി വഷളായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു

Related Articles

Leave a Reply

Back to top button