India

കോഗ്‌നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ പിരിച്ചുവിടുന്നു, രാജ്യത്ത് തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് 18,000 ത്തോളം പേര്‍ക്ക്, സര്‍ക്കാരിനെ സമീപിച്ച് യൂണിയനുകള്‍

ബെംഗളൂരു: യുഎസ് ടെക് ഭീമന്മാരായ കോഗ്‌നിസന്റിലെ 18,000 ത്തോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം കോഗ്‌നിസന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതായി കര്‍ണാടകത്തിലേയും ചെന്നൈയിലേയും ഐടി ജീവനക്കാരുടെ യൂണിനകള്‍ ആരോപിച്ചു.

ഇത്തരത്തില്‍ കോഗ്‌നിസന്റ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ രാജ്യത്തെ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നതെന്ന് തൊഴിലാളി യൂണിയന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടക്കുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് ഐടി എംപ്ലോയി യൂണിയന്‍ (കെ.ഐ.ടി.യു) വ്യക്തമാക്കി.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരും രാജിവെക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും കെ.ഐ.ടി.യു അറിയിച്ചു. അതേസമയം ,തൊഴിലാളികളെ പിരിച്ചുവിടുന്ന സംഭവത്തില്‍ തൊഴില്‍ വകുപ്പില്‍ പരാതി നല്കുമെന്ന് യൂണിയന്‍ അധികൃതര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button