Thiruvambady

മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് വനംവകുപ്പ് ഗേറ്റുവെച്ച്‌ അടച്ചതായി ആക്ഷേപം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് റോഡ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചതായി ആക്ഷേപം. മറിപ്പുഴ-ചേർക്കാപ്പുഴ റോഡാണ് അടച്ചത്. പ്രവേശനം വിലക്കിക്കൊണ്ടുളള ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട ടാറിങ് പൂർത്തികരിച്ച റോഡാണിതെന്ന് വാർഡംഗം മഞ്ജു ഷിബിൻ, മുൻ അംഗം ടോമി കൊന്നക്കൽ എന്നിവർ പറഞ്ഞു.

വനംവകുപ്പ് ഈ റോഡ് തടസ്സപ്പെടുത്തി ഗേറ്റ് സ്ഥാപിച്ചതോടെ പത്തോളം കർഷകരാണ് ദുരിതത്തിലായത്. ഈ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലം അടുത്തിടെ വനംവകുപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം വനംവകുപ്പ് അധീനതയിലുളള സ്ഥലമായതിനാലാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബാലകൃഷ്ണന്റെ വിശദീകരണം.

Related Articles

Leave a Reply

Back to top button