കോടഞ്ചേരി കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.

കോടഞ്ചേരി: കൂരോട്ടുപാറയിൽ ജോൺസൺ കോഴാമലയുടെ വാഴത്തോട്ടത്തിൽ കാട്ടാനകൂട്ടമിറങ്ങി നൂറു കണക്കിന് കുലച്ച വാഴകളും മറ്റ് കാർഷിക വിഭവങ്ങളും നശിപ്പിച്ചു.പഞ്ചായത്തിലെ മലയോര മേഖലകളിൽ മിക്കപ്പോഴും ഇത്തരത്തിലുള്ള വന്യ മൃഗങ്ങളുടെ ഉപദ്രപങ്ങൾ മൂലം പകച്ചു നിൽക്കുകയാണ് മേഖലയിലെ കർഷകർ. കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി എന്നിവയ്ക്കു പുറമേ കാട്ടാനശല്യവും വർദ്ധിച്ചു വരുന്നത് കർഷകരുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിരിക്കുന്നു.
കാട്ടാനകൾ നശിപ്പിച്ച വാഴ കൃഷിയും മറ്റു വിഭവങ്ങളുടെ നാശനഷ്ടങ്ങളും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം.ജോസഫ് , ജില്ലാ സെക്രട്ടറി റോയി മുരിക്കോലിൽ, മണ്ഡലം പ്രസിഡണ്ട് ജോസഫ് വണ്ടൻ മാക്കൽ, നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.ഏലിയാസ്, പ്രിൻസ് പുത്തം കണ്ടം, വിനോദ് കിഴക്കയിൽ, മാത്യു ചെമ്പോട്ടിക്കൽ, ജോസ് ഐരാറ്റിൽ, തോമസ് മൂത്തേടം, മാത്യുസ് കൊരട്ടിക്കര, ജോസഫ് മൂത്തേടം, ജസ്റ്റിൻ കരിനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
തുടർന്ന് മണ്ഡലം പ്രസിഡണ്ട് ജോസഫ് വണ്ടൻ മാക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച് കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തെ നേരിടാൻ സർക്കാരും വിവിധ സർക്കാർ ഏജൻസികളും നടപടികൾ സ്വീകരിക്കണമെന്ന് പ്രേമേയം പാസ്സാക്കി.







