Kodanchery

ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : പാലക്കൽ (കാഞ്ഞിരാട്) നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.ഹെൽത്ത് ഗ്രാൻഡ് 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിന്ദു ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ.ഹസീന കെ, രഞ്ജു പി ആർ ഓ എൻ എച്ച് എം മുക്കം ബ്ലോക്ക്,എ ഇ അർച്ചന ഈ ജെ, ജോസഫ് പനച്ചിപറമ്പിൽ, ഷിജി ആന്റണി, ഷിബു പുതിയേടത്ത്, മാത്യു ചെമ്പോട്ടിക്കൽ, റെജി കിഴക്കേടത്ത്, ഷാജൻ സി എസ്, റൂബി മർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button