Kozhikode

കർഷക വിരുദ്ധ നിലപാടുകളുമായി കോഴിക്കോട് ജില്ലാപഞ്ചായത്ത് ഭരണസമിതി

കോഴിക്കോട്: കേരളത്തിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അവതരിപ്പിച്ച പ്രമേയത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി എതിർത്തു തോൽപ്പിച്ചു.

കൃഷിയും കർഷകരടക്കമുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപെടുത്തണം എന്നത് കാലങ്ങളായി കർഷകരുടെ പ്രാഥമിക ആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അവതരിപ്പിച്ച പ്രമേയത്തെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എതിർത്തു തോൽപ്പിച്ചത്.

‘കാട്ടുപന്നി, കുരങ്ങ് എന്നിവയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ പെടുത്തണം എന്ന് കേന്ദ്ര/സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണം’ എന്ന നിർദ്ദേശം ഒഴിവാക്കി പ്രമേയം പാസാക്കാം എന്ന നിർദ്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടു വച്ചെങ്കിലും പ്രമേയത്തിന്റെ അന്തസത്ത ഉപേക്ഷിച്ചുള്ള നടപടികൾക്ക് തയ്യാറല്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ മെമ്പറായ ബോസ് ജേക്കബ്.

Related Articles

Leave a Reply

Back to top button