Kozhikode

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ ആറുദിവസമായി വർധിപ്പിച്ചു.

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ നൽകുന്നത് ആഴ്ചയിൽ ആറുദിവസമായി വർധിപ്പിച്ചു. നേരത്തേ നാലുദിവസമായിരുന്നു വാക്സിൻ നൽകിയിരുന്നത്. ഞായറാഴ്ച വാക്സിനേഷൻ ഉണ്ടായിരിക്കില്ല.

28 ദിവസത്തിനുള്ളിൽ വാക്സിന്റെ രണ്ടാമത്തെ ഡോസും നൽകിത്തുടങ്ങേണ്ടതുണ്ട്. മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ കാവേരി ഓഡിറ്റോറിയത്തിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 450-ഓളം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

ദിവസേന നൂറുപേരെയാണ് ലിസ്റ്റ് ചെയ്യുന്നതെങ്കിലും മെസേജ് ലഭിച്ച 20 മുതൽ 30 വരെ പേർ വിവിധകാരണങ്ങളാൽ എത്തിച്ചേരുന്നില്ല. പകരം ആളുകളെ കണ്ടെത്തി വീണ്ടും ക്രമീകരണം നടത്തിയാണ് വാക്സിനേഷൻ നടത്തുന്നത്.

Related Articles

Leave a Reply

Back to top button