Kodanchery

മൈക്കാവ് പോസ്റ്റ് ഒഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധരണയും നടത്തി

കോടഞ്ചേരി: പൗരത്വ ബില്ലിനെതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ മൈക്കാവ് പോസ്റ്റ് ഒഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധരണയും നടത്തി.

ഭാരതത്തിന്റെ രാഷ്ട്രശില്പികൾ വിഭാവന ചെയ്ത ഭരണഘടന അട്ടിമറിച്ച് ആർ എസ് എസ് അജണ്ട നടപ്പാക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സഹന സമരത്തിലൂടെ കോൺഗ്രസ് ചെറുത്ത് തോൽപിക്കുമെന്ന് ധരണ ഉത്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടി ബാബു പൈക്കാട്ടിൽ പറഞ്ഞു.

കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിസ്ചാലിൽ മുഖ്യ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button