Thamarassery

എൻ്റെ കുടുംബത്തിൽ എം.എൽ.എയുണ്ട്; എൻ്റെ രോമത്തിൽ പോലും തൊടാൻ ആർക്കും സാധിക്കില്ല; അറസ്റ്റിന് മുമ്പ് കായികാധ്യാപകൻ നടത്തിയ ഫോൺ സംഭാഷണം പുറത്ത്

താമരശ്ശേരി: പീഡന കേസിൽ ജയിലിൽ കഴിയുന്ന കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂൾ കായിക അധ്യാപകൻ തന്നെ വിളിച്ച് വിദ്യാർത്ഥിനികളോട് ഫോണിലൂടെ തെറി പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തെറിയഭിഷേകം നടത്തുന്നത്

അറസ്റ്റിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത സംഭാഷണമാണ് പുറത്തുവന്നത്.
തൻ്റെ രോമത്തിൽ ആരും തൊടില്ലെന്നും, കുടുംബത്തിൽ ഒരു എം എൽ എ യുണ്ടെന്നും, തനിക്കെതിരെ മുമ്പ് കേസ് കൊടുത്തവർക്കുണ്ടായ അനുഭവം ഓർമ്മയുണ്ടോ എന്നുമുള്ള ഭീഷണിയും മുഴക്കുന്നുണ്ട്. അര മണിക്കൂർ നീണ്ടുനിൽക്കുന്ന സംഭാഷണത്തിൽ കേട്ടാൽ അറക്കുന്ന തെറിയാണ് പറയുന്നത്.

തൻ്റെ കീഴിൽ നൂറോളം വിദ്യാർത്ഥികൾ ഉണ്ടെന്നും ഒരാളും തനിക്കെതിരെ ചെറുവിരൽ അനക്കില്ലെന്നും സംഭാഷണത്തിൽ വ്യക്തരാക്കുന്നുണ്ട്.
സംഭാഷണത്തിൽ ഉടന്നീളം ഫോൺ ചെയ്തയാളെ മനീഷ് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എൻ്റെ വിദ്യാർത്ഥികളോട് എനിക്ക് എഷ്ടമുള്ളതുപോലെ പെരുമാറുകയും, പ്രവർത്തിക്കുകയും ചെയ്യുമെന്നും സംഭാഷണത്തിൽ പറയുന്നു.

Related Articles

Leave a Reply

Back to top button