Thiruvambady

പ്രചോദനാത്മക ദശദിന ശിൽപശാല ശ്രദ്ധേയമാകുന്നു

നെല്ലിപൊയിൽ: നെല്ലിപൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളിൽ പരീക്ഷാ ഭയം ഒഴിവാക്കി ആത്മവിശ്വാസം നൽകുന്നതിനും പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ദശദിന ശിൽപശാല മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രോട്ടോകേൾ പാലിച്ച് രാവിലെ 8 മുതൽ രാത്രി 7 മണി വരെ തുടരുന്ന ശിൽപശാലക്ക് സ്കൂൾ രക്ഷാകർതൃസമിതി നേരിട്ട് നേതൃത്വം നൽകുന്നു.

പുതിയ പരീക്ഷാ സമ്പ്രദായം പരിചയപ്പെട്ടുത്തൽ ,പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം, ഗ്രേഡ് ഉയർത്തുന്നതിന്
തീവ്രപരിശീലനം, മോട്ടിവേഷൻ ക്ലാസുകൾ, കൗൺസലിംഗ് സൗകര്യം,
വിലയിരുത്തൽ പരിപാടികൾ, രക്ഷകർത്താക്കളുമായി മുഖാമുഖ പരിപാടികൾ തുടങ്ങിയവയെല്ലാം ദശദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ ബിനു ജോസ് പറഞ്ഞു.

കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ
പഠന നിലവാരവും മാനസീക ആരോഗ്യവും ഉയർത്തിക്കൊണ്ടു വരാൻ ഇത്തരം പരിപാടികൾ വലിയ പങ്ക് വഹിക്കുന്നതായി പിടിഎ പ്രസിഡൻ്റ് ഷാജി പൊരിയത്ത് അഭിപ്രായപ്പെട്ടു.

ക്യാമ്പ് ഫെബ്രുവരി 26 ന് വൈകിട്ട് രക്ഷാകർതൃ സംഗമത്തോടെ അവസാനിക്കുമെന്ന്
വിജയോത്സവം കൺവീനർ റീജ വർഗീസ് അറിയിച്ചു

Related Articles

Leave a Reply

Back to top button