Mukkam

ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നടത്തി

മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

മുക്കം പ്രതീക്ഷ സ്പെഷ്യൽ സ്‌കൂൾ അങ്കണത്തിൽ വച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാളി എം.വി, മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ഗിരീഷ് കീർത്തി, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് കെ ഷീബ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button