Thiruvambady
സ്പോർട്സ് താരം ലിസ്ബത്ത് കരോളിൻ ജോസഫിന് 1.64 കോടിയുടെ യു.എസ് സ്കോളർഷിപ്

തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്ട്സ് അക്കാദമിയുടെ അഭിമാനമായ താരം ലിസ്ബത്ത് കരോളിൻ ജോസഫ് ഒരുകോടി അറുപത്തി നാല് ലക്ഷം രൂപയുടെ സ്കോളർഷിപ് കരസ്ഥമാക്കി.
അമേരിക്കയിലെ വിർജിനിയ ലിബർട്ടി യൂണിവേഴ്സിറ്റിയാണ് നാലു വർഷത്തേക്കുള്ള ഈ സ്കോളർഷിപ്പ് നൽകുന്നത്.
കോച്ച് ശ്രീ. ടോമി ചെറിയാനും, മലബാർ സ്പോർട്സ് അക്കാദമിക്കും അഭിമാനകരമായ നേട്ടമാണിത്.







