ThiruvambadyVideos

ചെറുവളപ്പ് എസ് സി കോളനി സബ്ബ് കളക്ടർ സന്ദർശിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചെറുവളപ്പ് എസ് സി കോളനി സബ്ബ് കളക്ടർ പ്രിയങ്ക ഐ എ എസ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കോളനി നിവാസികളുമായി നടത്തിയ ചർച്ചയിൽ പരാതികൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.

https://youtu.be/LJaelwHzllE

കോളനിക്ക് നടുവിലൂടെ ഒഴുകുന്ന ഡ്രൈയിനേജ് പല സ്ഥലത്തും തകർന്നും സ്ലാബ് ഇല്ലാത്ത നിലയിലുമാണ് കിടക്കുന്നത്. ഈ ഡ്രൈയിനേജ് വീതി കൂട്ടി നവീകരിക്കുന്നതിനും അതിന് മുകളിൽ സ്ലാബിട്ട് മൂടി നടപാതയായി ഉപയോഗിക്കുന്നതിനുള്ള തുക എസ് സി കോർപ്പസ് ഫണ്ടിൽ നിന്ന് അനുവദിച്ച് തരണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ആവശ്യപെടുകയും അത് അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും സബ്ബ് കളക്ടർ ഉറപ്പ് നൽകി. കോളനിയിലേക്ക് എത്തുവാനായുള്ള റോഡ് നവീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം കളക്ട്രേറ്റിൽ വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.

കുടിവെള്ളം, പട്ടയമില്ലാത്തവർക്ക് പട്ടയം, സ്വയം തൊഴിൽ പരിശീലനം, കാർഷിക സ്വയാശ്രയ സംഘം തുടങ്ങിയ മറ്റ് വിഷയങ്ങളിലും വേണ്ട നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. മേൽപറഞ്ഞ വിഷയങ്ങളിൽ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ നടപടികൾ കൈക്കൊള്ളണമെന്നാണ് സബ്ബ് കലക്ടർ നിർദ്ദേശിച്ചത്.

ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റംല, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏലിയാമ്മ ജോർജ്ജ്, കെ ആർ ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ എസ് സി ഓഫിസർ, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, പഞ്ചായത്ത് എസ് സി പ്രമോട്ടർ രതീഷ്കുമാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, പൊതുപ്രവർത്തകരായ അബ്ദുറഹ്മാൻ, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button