Kodiyathur

പഠനോപകരണ നിർമാണ ശില്പശാല നടത്തി

കൊടിയത്തൂർ : നെല്ലിക്കാപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക, വിദ്യാർഥികളുടെ പഠനോപകരണ നിർമാണ ശില്പശാല നടത്തി. കൊടിയത്തൂർ ജി.എം.യു.പി. സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് ശില്പശാല നടന്നത്.

40 കുട്ടികൾ പങ്കെടുത്തു. പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്ക് കഥകളും പാട്ടുകളും കഥാഗാനങ്ങളും അവതരിപ്പിക്കാനുള്ള മുഖംമൂടികൾ, ചിത്രരചനയ്ക്ക് സഹായകരമായ കട്ടൗട്ടുകൾ, പാഠ്യപദ്ധതിയിൽവരുന്ന വീടുകളുടെയും വാഹനങ്ങളുടെയും മാതൃകകൾ, പെട്ടിമൃഗങ്ങൾ, പാവകളിക്കുള്ള പാവകൾ തുടങ്ങി 200-ഓളം ഇനങ്ങൾ നിർമിച്ചു.

മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രവൃത്തിപരിചയ അധ്യാപകരായ എൻ. സ്മിത, വി.പി. വിനീത ബാലു, കെ. റസീന, ടി. ഷാഹിദ, എം.കെ. ആയിഷ തുടങ്ങിയവർ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. എസ്.എസ്.കെ. മാവൂർ റിസോഴ്സ് സെൻറർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസഫ് തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇ.കെ. അബ്ദുൽ സലാം അധ്യക്ഷനായി. എ.പി. മുജീബ് റഹ്‌മാൻ, എൻ. അബ്ദുറഹിമാൻ, നൗഫൽ പുതുക്കുടി, കെ.പി. സഫിയ, ഇ.എൻ. ശ്രീരേഖ, ഇ. നിധിൻ, എം. വിദ്യ, എൻ. സന്ധ്യ, കെ. സാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button