Thiruvambady
കൊവിഡ് പ്രൊജക്ട് :ഹിന്ന ഫാത്തിമക്ക് ഒന്നാം സ്ഥാനം

തിരുവമ്പാടി : കൊവിഡ് കാലത്തുള്ള മാറ്റങ്ങളെക്കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണത്തില്‍ മുക്കം ഉപജില്ല യു.പി തല മത്സരത്തില്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു.പി സ്കൂളിലെ ഹിന്ന ഫാത്തിമ ഒന്നാം സ്ഥാനം നേടി.
ജില്ലാ തല മത്സരത്തില്‍ മൂന്നാം സ്ഥാനവും ഹിന്ന ഫാത്തിമക്ക് തന്നെയാണ്.തിരുവമ്പാടി പട്ടിക്കാട്ട് നൗഷാദ്-ഫസീല ദമ്പതികളുടെ മകളാണ് ഹിന്ന ഫാത്തിമ.







