Thiruvambady

തിരുവമ്പാടി പഞ്ചായത്തും ഇൻ്റഗ്രേറ്റഡ് ഇ ഗവേർണൻസിലേക്ക്.

തിരുവമ്പാടി: കേരള ഗവർമെൻ്റിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 150 പഞ്ചായത്തുകളിൽ ഒന്നാം ഘട്ടമായി നടപ്പാക്കുകയും ചെയ്യുന്ന ഇൻ്റലിജൻ്റ് ഇ ഗവേർണൻസ് സംവിധാനത്തിൻ്റെ സംസ്ഥാന തല ഉദ്ഘാനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു ഇതിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.പഞ്ചായത്തു നൽകുന്ന 200 അധികം സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ജനങ്ങൾക്ക് ലഭിക്കും.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് സ്വന്തം നിലയിലും അല്ലാത്തവർക്ക് അക്ഷയ കേന്ദ്രംമുഖേനയും സേവനങ്ങൾ തേടാവുന്നതാണ്. ഫയലുകളുടെ നീക്കവും ഈ സംവിധാനത്തോടെ ഗുണഭോഗ്താക്കൾക്ക് അറിയാൻ സാധിക്കും വിവര സാങ്കേതിക വിദ്യയിലൂടെ വിപ്ലവകരമായ മാറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാവുക.ഈ സംവിധാനം നടപ്പാക്കുന്ന അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നായി തിരുവമ്പാടിയും മാറുന്ന അഭിമാനകരമായ ചടങ്ങ് തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്നു.

വൈസ് പ്രസിഡൻ്റ് ഗീത വിനോദ് മെമ്പർമാരായ കെ ആർ ഗോപാലൻ, വിൽസൺ താഴത്തുപറമ്പിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, സുഹറ മുസ്തഫ, സ്മിത ബാബു, സെക്രട്ടറി.എം ഗിരീഷ്, JS രഞ്ജിനി ടി, ഷിമിലി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button