Thiruvambady

മലയോര ഹൈവേ; തടസ്സങ്ങൾ പരിഹരിച്ചു; സമയബന്ധിതമായി പൂർത്തിയാക്കും; ലിൻ്റോ ജോസഫ്

തിരുവമ്പാടി: മലയോര ഹൈവേ – മലപുറം – തെയ്യപ്പാറ – കോടഞ്ചേരി റീച്ചിന് ഡി.പി.ആർ തയ്യാറാവുന്നു. മലയോര ഹൈവേയുടെ പ്രവൃത്തി തിരുവമ്പാടി മണ്ഡലത്തിൽ പൂർണ്ണതയിലേക്ക് എത്തുന്നതായി തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു.

നിലവിൽ രണ്ട് റീച്ചുകളാണ് തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്നത്.
കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചും, തലയാട് – കോടഞ്ചേരി റീച്ചും. ഇതിൽ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ 12 മീറ്റർ വീതിയിൽ സൗജന്യമായി ഭൂമി വിട്ടു കിട്ടാത്തതിനാൽ തലയാട് – കോടഞ്ചേരി റീച്ച് പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങിയിരുന്നില്ല.

ഇതിൽ സ്ഥലം ലഭ്യമായ തലയാട് – മലപുറം ഭാഗം 9.98 കി.മി ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നു. ഏറെ ശ്രമങ്ങൾക്ക് ശേഷമാണ് അവശേഷിക്കുന്ന 6.7 കി.മി ദൈർഘ്യമുള്ള മലപുറം – തെയ്യപ്പാറ – കോടഞ്ചേരി ഭാഗത്തെ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള സമ്മതപത്രം ഭൂരിഭാഗം ആളുകളും ഒപ്പിട്ടു നൽകിയതായും എം.എൽ.എ പറഞ്ഞു.

ഈ സാഹചര്യത്തിൽ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും, ജനകീയ സമിതി പ്രവർത്തകരും സംയുക്തമായി സ്ഥല പരിശോധന നടത്തിയതായും, ഉടൻതന്നെ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Back to top button