Pullurampara

പൊന്നാങ്കയം ലജൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി സംഘടിപ്പിച്ചു

പുല്ലൂരാംപാറ: പൊന്നാങ്കയം ലജൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.

ശനിയാഴ്ച പൊന്നാങ്കയം സ്കൂൾ പരിസരത്ത് നടന്ന മത്സരത്തിൽ പുളിക്കൽ ഗ്രാൻഡ് സ്റ്റാർ ജേതാക്കളായി. ജെ.ആർ.പി അഡ്മാസ് മുക്കം, ജി.കെ.എസ് ഗോതമ്പ് റോഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വലിയ ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പഞ്ചായത്ത് അംഗം രാധാമണി ദാസൻ, ക്ലബ് ഭാരവാഹികളായ വിഷ്ണു മുണ്ടാട്ട്, ജോഷി മണ്ഡപത്തിൽ, സന്ദീപ് പുളിക്കൽ, മഹേഷ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button