Puthuppady

ഭീമൻ ചരക്ക്‌ ലോറികൾ ചുരം കയറുന്നതിന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കി

അടിവാരം: ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത, പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.

കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരക്കു കുറഞ്ഞ സമയം തെരഞ്ഞെടുത്ത് ഈ വലിയ വാഹനങ്ങൾ ചുരം കയറ്റി വിടുന്നതിനായി തീരുമാനമെടുക്കുന്നത്.

ദേശീയപാത ഉദ്യോഗസ്ഥരായ എക്സി. എഞ്ചിനീയർ ഗിരിജ, അസി.എക്സി. എഞ്ചിനീയർ റെനി മാത്യു, അസി.എഞ്ചിനീയർ സുനോജ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആർ.ടി.ഒ സുമേഷ് പി.ആർ, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവൻ, പോലീസ് എസ് ഐ വിപിൻ, ചുരം സംരക്ഷണ സമിതി അംഗങ്ങൾ ചുരത്തിലെ ഓരോ സ്ഥലങ്ങളും സംയുക്തമായി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി.

Related Articles

Leave a Reply

Back to top button