ബഫർ സോൺ, വന്യമൃഗ ശല്യം അടക്കമുള്ള മലയോര കർഷകരുടെ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.കെ.സി.സി കോടഞ്ചേരി മേഖല
കോടഞ്ചേരി: ബഫർസോൺ, വന്യമൃഗ ശല്യം, കാർഷിക വിലത്തകർച്ച തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.കെ.സി.സി കോടഞ്ചേരി മേഖല നേതൃയോഗം ആവശ്യപ്പെട്ടു. എ.കെ.സി.സി മേഖലാ പ്രസിഡന്റ് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ച യോഗം എ.കെ.സി.സി കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം, അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ അടിക്കടി വർദ്ധിച്ചു വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും മലയോര മേഖലകളിൽ പോലീസ് പരിശോധനകൾ ശക്തമാക്കണമെന്നും രൂപതാ പ്രസിഡണ്ട് പ്രൊഫസർ ചാക്കോ കാളംപറമ്പിൽ ആവശ്യപ്പെട്ടു. മേഖലാ കോഡിനേറ്റർ സജി കരോട്ട്, യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, ജെസ്റ്റിൻ തറപ്പേൽ, റെജി പേഴത്തിങ്ങൽ, ബേബി വട്ടുകുളം, മനോജ് കാപ്യരുമല, തങ്കച്ചൻ കല്ലംപ്ലാക്കൽ, ഷില്ലി തുടങ്ങിയവർ സംസാരിച്ചു.