Thiruvambady

പൊന്നാങ്കയം ശ്രീനാരായണ മിഷൻ സ്കൂളിൽ പ്രതിഭാ സംഗമം നടത്തി

തിരുവമ്പാടി: പൊന്നാങ്കയം എസ്.എൻ.എം എ.എൽ.പി & പ്രീ സ്കൂളിൽ പ്രതിഭാ സംഗമം നടത്തി. എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികളെയും ഉപജില്ല കലാ, കായിക, ശാസ്ത്രമേളകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെയും സ്കോളർഷിപ്പിന് അർഹരായവരെയും ചടങ്ങിൽ അനുമോദിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സംഗമം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ദാസൻ, ഷൈനി ബെന്നി, എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, സ്കൂൾ പ്രധാന അധ്യാപകൻ കെ.ജി ദിലീപ് കുമാർ, എം.പി.ടി.എ പ്രസിഡന്റ്
സൗമ്യ, അദ്ധ്യാപകൻ അജയ് പി.എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button