Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയർപ്പിച്ച് മലയോര കാർഷിക മേഖല

തിരുവമ്പാടി: മലയോര കർഷകരുടെ വരുമാന വർധനവും പൊതു ടൂറിസം വികസനവും മുഖ്യ ലക്ഷ്യങ്ങളായി ആവിഷ്കരിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടന്നുവരികയാണ്. പദ്ധതിയുടെ പ്രാരംഭ ഘട്ടമായി മേഖലയിൽ കണ്ടെത്തിയിട്ടുള്ള അനുയോജ്യമായ ഫാർമുകളിൽ വിവിധ സംഘങ്ങളുടെ പരിശോധനയും സന്ദർശനവും മറ്റ് നവീകരണ പ്രവർത്തനങ്ങളും നടന്നുവരികയാണിപ്പോൾ.

പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുകയും കൂടരഞ്ഞി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസത്തിന് അനുയോജ്യമായ വിധത്തിൽ കൃഷിയിടം ഒരുക്കൽ അടക്കമുള്ള പദ്ധതികൾ നടന്നുവരികയും ചെയ്യുന്നു. ഇത്തരത്തിൽ മണ്ഡലത്തിലെ വിവിധ മലയോര മേഖലകളിൽ ഫാം ടൂറിസം പദ്ധതികൾ നടപ്പിൽ വരുന്നത് കാർഷിക മേഖലയ്ക്കും ഒപ്പം ടൂറിസം മേഖലക്കും ഒരുപോലെ ഉണർവേകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Leave a Reply

Back to top button