Mukkam

അൻപത് പാലങ്ങൾ ദീപാലംകൃത വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കും; മന്ത്രി മുഹമ്മദ് റിയാസ്

മുക്കം: കേരളത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണമെങ്കിൽ ഒരു ഡിസൈൻ നയം നിർബന്ധമാണെന്നും പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് ഡിസൈൻ നയം ഉടൻ നടപ്പാക്കുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മുക്കം നഗരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിസൈൻ പോളിസി രൂപവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും ലോകപ്രശസ്ത ആർക്കിടെക്‌റ്റുകളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കരടുനയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ഇതിന്റെ ഭാഗമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുമെന്നും വിദേശ രാജ്യങ്ങളെ മാതൃകയാക്കി അടുത്തവർഷം സംസ്ഥാനത്തെ അൻപത് പാലങ്ങൾ ദീപാലംകൃത വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button