Thiruvambady

തിരുവമ്പാടി പഞ്ചായത്തിന്റെ പച്ചതുരുത്ത് പദ്ധതിക്ക് അംഗീകാരം

തിരുവമ്പാടി: സംസ്ഥന സർക്കാർ ആവിഷ്ക്കരിച്ച ഹരിത കേരള മിഷൻ്റെ ഭാഗമായി തരിശുഭൂമികളെ ഹരിതാഭമാക്കുന്ന പദ്ധതിയായ പച്ചതുരുത്ത് പദ്ധതിക്ക് തിരുവമ്പാടി പഞ്ചായത്തിന് അംഗീകാരം ലഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല് പച്ച തുരുത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്നത്. ഇത്തരത്തിൽ മൂന്ന് വർഷം സംരക്ഷിച്ച ശേഷം സ്ഥലമുടമയ്ക്ക് കൈമാറുന്നതാണ് പദ്ധതി. പച്ചതുരുത്ത് പദ്ധതി നടപ്പാക്കിയതിലൂടെ പ്രകൃതി സൗഹ്യദ പഞ്ചായത്തായി മാറിയതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അഗീകാരമാണ് ഇപ്പോൾ പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചപ്പോൾ തിരുവമ്പാടി പഞ്ചായത്തിനുള്ള അംഗീകാരം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ സെക്രട്ടറി എം ഗീരീഷിനു കൈമാറി. ചടങ്ങിൽ കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, ടോമി കൊന്നക്കൻ, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, റംല ചോലക്കൽ, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, തൊഴിലുറപ്പ് എ ഇ അമൽ, വി ഇ ഒ സബീഷ്, ഹരിത കേരള മിഷൻ കോഡിനേറ്റർ ഡോണ, ഹരിത കർമ്മ സേന കോഡിനേറ്റർ റെനിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button