Karassery

എൽ.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

കാരശ്ശേരി: ഇടതുപക്ഷ മെമ്പർമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി പിൻവലിച്ച് മാപ്പുപറയണമെന്നും അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വീടുകളിൽ കുടിവെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് തടഞ്ഞു.

എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. സുബൈർ അത്തൂളി അധ്യക്ഷത വഹിച്ച പരിപാടിയിൽ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി കുഞ്ഞാലി, സി.പി.എം ഏരിയ സെക്രട്ടറി വി.കെ വിനോദ്, കെ മോഹനൻ, മാന്ത്ര വിനോദ്, കെ.പി വിനു, കെ ഷാജികുമാർ, കെ.പി ഷാജി, കെ ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ഇ.പി അജിത്ത്, എം.ആർ സുകുമാരൻ, കെ.പി ചെറിയ നാഗൻ, ഒ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button