Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം നടത്തി

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അംഗനവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും ബാഗുകളും നൽകി അംഗൻവാടി ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രവേശനോത്സവം വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി അംഗങ്ങളായ കൃഷ്ണദാസൻ കുന്നുമ്മൽ, മാന്ത്ര വിനോദ്, അങ്ങനവാടി അദ്ധ്യാപിക റോജ വി, ഹെൽപ്പർ സി.എം വനജ, കുട്ടിപാർവതി, തങ്കമണി, പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. ജൽ ജീവൻ മിഷൻ സഹായ സംഘടനയായ മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് വയനാട് നൽകിയ ബാഗ് വിതരണവും വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ ടീം ലീഡർ നീതു എസ്.അർ മുഖ്യഥിതിയായി.