Mukkam
കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

മുക്കം: രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരേ മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മാര്‍ച്ച് മുൻ ഡി.സി.സി പ്രസിഡന്‍റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു.