Kodanchery
സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇൻഡ്യയെ സംരക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി മഹിള സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. നിഷ റെജി സ്വാഗതം ആശംസിച്ച കൂട്ടായ്മ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു ജോർജ് അധ്യക്ഷത വഹിച്ചു.
ലൈബ്രററി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം സി.സി ആൻഡ്രൂസ്, സർവീസ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, സിന്ധു സാബു, ജോഷ്നി ഷിജി, വിലാസിനി കെ.എം , സോഫിയ ബെന്നി, ബബിത, ജിഷ ജിജോ എന്നിവർ പ്രസംഗിച്ചു.