Kodanchery
പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡ് നവികരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: പനച്ചിക്കൽപടി പൂക്കോട്ടിൽതാഴെ റോഡിൽ ജില്ലാ പഞ്ചായത്ത് മെയിന്റനൻസ് ഗ്രാൻഡ് ആയി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ജമീല അസീസ്, റോഡ് നവീകരണ കമ്മിറ്റി അംഗങ്ങളായ വിൻസെന്റ് ജോസഫ്, മാത്യു പി.സി, ജേക്കബ് പനച്ചിക്കൽ, സി.സി ജേക്കബ്, എൽസമ്മ ബാബു, മേഴ്സി ജോസഫ്, പ്രവർത്തി ഏറ്റെടുത്തു നടത്തുന്ന ജോണി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.