Kodanchery
എ.കെ.പി.എ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി
കോടഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റിന്റെ യൂണിറ്റ് സമ്മേളനം നെല്ലിപ്പൊയിലിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ബിജു ആനക്കാംപൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖലാ പ്രസിഡൻ്റ് അനുപ് മണാശ്ശേരി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി റോബിൻ, ജില്ലാ ട്രഷറർ ബോബൻ സൂര്യ, ജില്ലാ കമ്മിറ്റിയംഗം ഷാജി കൂടരഞ്ഞി, മേഖലാ സെക്രട്ടറി ജെയിംസ് ജോൺ, മേഖലാ ട്രഷറർ പ്രദീപ്, യൂണിറ്റ് ഇൻ ചാർജ് ഉണ്ണി, രഞ്ജിത്ത് മോഹൻദാസ്, മനോജ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.